ചങ്ങല തുരുമ്പിച്ചതെങ്കിലും പൊട്ടിയിട്ടില്ല;
മുറിവില്‍നിന്നൊഴുകിപ്പരന്ന ചോര കറുത്തു കട്ടപിടിച്ചിട്ടും
മണം ചുടുരക്തത്തിന്റേതു തന്നെ.
മുറിവില്‍നിന്നൊഴുകിപ്പരന്ന ചോര കറുത്തു കട്ടപിടിച്ചിട്ടും
മണം ചുടുരക്തത്തിന്റേതു തന്നെ.
ഏഴു കടലും കടന്നെത്തുന്ന രാജകുമാരനെ കാത്തിരുന്ന്
ഓരോ അന്തേവാസിയും പടിയിറങ്ങിപ്പോയി,
ആകാശവും കടലും കൈകോര്‍ക്കുന്ന ഏതോ ദ്വീപിലേയ്ക്ക്...
എനിക്കു പോകേണ്ടത് ആകാശത്തിലേയ്ക്കാണ്
കാണുന്നില്ലല്ലോ മേലേയ്ക്കുള്ള പടികള്‍ ...
എന്ത്.! ഞാനേറ്റവും മേലെയാണെന്നോ?
ഇനി ഇറക്കം മാത്രമേ ഉള്ളൂവെന്നോ?
കാണുന്നുണ്ടു ഞാന്‍ നിലാവു കരിയുന്നത് ...
കേള്‍ക്കുന്നുണ്ട് വെയിലു കരയുന്നത് ....
ഇനി ഞാന്‍ കെട്ടുന്നുണ്ട്; ഓരോ സ്വപ്നവും പെറുക്കിവെച്ച്
ഒരു കോണിപ്പടി;
നിന്നിലെ നീലിമയിലേയ്ക്ക്...
നിലാവ് കരിയുന്നത് ........
ReplyDelete