Monday, January 10, 2011

മരണമൊഴി

കാശം കടലിനടിയിലാണെന്ന പാഠത്തിന്
സ്നേഹത്തിന്റെ കയ്പ്

ചോര വീണുചുവന്ന മഞ്ഞിലും ഉരുകാത്ത വെയിലിന്
വിപ്ളവത്തിന്റെ ചവര്‍പ്പ്

ആസക്തികളില്‍ സ്വയം നഷ്ടപ്പെടരുതെന്ന മുന്നറിയിപ്പിന്
വെറുപ്പിന്റെ ഉപ്പ്

രുചിയറിഞ്ഞു പിരിയുമ്പോള്‍
കുഴിഞ്ഞു താണ കണ്ണുകള്‍ക്ക്
സ്വപ്നത്തിന്റെ ശൂന്യത

പിന്നില്‍ നിന്നു പാഞ്ഞുവന്ന അമ്പ്
നിന്റേതായിരുന്നെന്ന തിരിച്ചറിവില്‍
പ്രണയത്തിന്റെ ആത്മഹത്യ

പീള കെട്ടി കാഴ്ച മങ്ങാതിരിക്കാന്‍
കണ്ണുകളിനി അടയാതിരിക്കണം
ഇമപോലുംവെട്ടാതെ തുറന്നേയിരിക്കണം

5 comments:

  1. നല്ല കവിത..അവസാന വരികളില്‍ ഒരു വലിയ ആശയം പറഞ്ഞിരിക്കുന്നു...

    ReplyDelete
  2. ഇമേജുകൾക്ക് രണ്ടു നൂറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്. കവിതയിൽ നീശ്ചിത സമ്പ്രദായങ്ങളും, എന്നാൽ ബൌദ്ധികതയിൽ നിന്ന് കവിതയിലേക്ക് കുതറാനുള്ള വെമ്പലുമുണ്ട്

    ReplyDelete
  3. ഒരു പിടച്ചില്‍ കവിതയില്‍ നിന്ന്‍ പകര്‍ന്നു കിട്ടുന്നുണ്ട്
    അത് മതി ഒരു കവിതയില്‍ നിന്ന്.

    ReplyDelete