നിന്നിലെ ഓര്‍മ്മയില്‍ പൂത്തുനിന്നീടുന്നൊ-
രെന്നിലേയ്കെത്തുവാന്‍ നാളുകാക്കുന്നുവോ
എന്നില്‍ പടരും നിന്നാത്മപരാഗങ്ങള്‍
തൊട്ടറിഞ്ഞീടുവാന്‍ കാതമെണ്ണുന്നുവോ
വരികെന്‍റെ ചില്ലകളിലെന്നും തളിര്‍ക്കുവാന്‍ ....
വരികെന്‍റെ സ്വപ്നത്തിലെന്നും വിടരുവാന്‍
വരികെന്‍റെ ജീവനിലെന്നും പടരുവാന്‍
വരിക നീ ഞാന്‍ തേടിയലയുന്ന കവിതേ"
"വെറുതേയലഞ്ഞു ഞാനെന്നെയും തേടിയീ
കരിയിലക്കാട്ടിലും ശിശിരകാലത്തിലും
ഒടുവില്‍ നിന്നോര്‍മ്മതന്നുണ്മയായീടുന്ന
എന്നിലേയ്ക്കെത്തവേ പൂത്തുനില്‍ക്കുന്നു ഞാന്‍
വരികയാണു ഞാന്‍ നിന്നില്‍ തളിര്‍ക്കുവാന്‍
വരികയാണു ഞാന്‍ നിന്നിലടിയുവാന്‍
ഒടുവിലഗ്നിയായ് ആളിപ്പടരുവാന്‍
കവിതയായ് നിന്നിലുരുകിത്തെളിയുവാന്‍"
പുതിയതീ വാനം പുതിയതീ ഭൂമി
പുതിയതെനിയ്ക്കിനി സകലതും.............
ഓരോ ദിവസവും പുതു സൃഷ്ടിയാവുക
ReplyDelete